Headlines
Loading...
ജോലി തിരയുന്നവർക്കായി ഗൂഗിൾ കോർമോ മൊബൈൽ അപ്ലിക്കേഷൻ - Google Kormo mobile application for job seekers

ജോലി തിരയുന്നവർക്കായി ഗൂഗിൾ കോർമോ മൊബൈൽ അപ്ലിക്കേഷൻ - Google Kormo mobile application for job seekers

ഇനി ജോലി തേടി പല ജോബ് പോർട്ടലുകളിൽ കയറാതെ തന്നെ നിങ്ങളുടെ പരിസര പ്രദേശങ്ങളിലും  കൂടാതെ എല്ലായിടത്തുമുള്ള ജോലി വിവരങ്ങൾ യഥാ സമയം നിങ്ങളുടെ മൊബൈലിൽ ലഭിക്കുവാൻ google പരിചയപ്പെടുത്തുന്നു kormo ജോബ് അപ്ലിക്കേഷൻ.ഈ അപ്ലിക്കേഷൻ മുഖേന ലഭിക്കുന്ന  ജോലി ഒഴിവുകൾ നിങ്ങൾക്ക്‌ നേരിട്ട് തന്നെ തൊഴിലുടമയുമായി സംസാരിച്ചു ഉറപ്പ് വരുത്തി ഇന്റർവ്യൂ ഷെഡൂള് ചെയ്യുകയും ചെയ്യാൻ കഴിയും.

പഠനം കഴിഞ്ഞു എൻട്രി ലെവൽ ജോലി നോക്കുന്നവർകക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും  ഈ അപ്ലിക്കേഷൻ വളരെ ഉപകാരപ്രദമായിരിക്കും. കൂടാതെ നിങ്ങളുടെ സ്ഥാനം, താൽപ്പര്യങ്ങൾ, യോഗ്യതകൾ എന്നിവ അടിസ്ഥാനമാക്കി പരിശോധിച്ച തൊഴിലുടമകളിൽ നിന്ന് നിങ്ങൾക്ക് വ്യക്തിഗതമാക്കിയ തൊഴിൽ ശുപാർശകൾ സ്വീകരിക്കാൻ കഴിയും. ഒരു ഡിജിറ്റൽ സീവി  തയ്യാറാക്കാനും അതിലൂടെ  നിങ്ങൾക്ക് ഓൺ‌ലൈനായി അപേക്ഷിക്കാനും അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യാനും ഒരു പ്രൊഫൈൽ സൃഷ്ടിക്കാനും  കഴിയും. ലോകത്തിലെ തന്നെ നമ്പർ ഒൺ സെർച്ച് എൻജിൻ ആയ ഗൂഗിൾ തന്നെയാണ് ഈ ആപ്പ് വികസിപ്പിച്ചത് കൊണ്ട് ഇപ്പോഴും ഇനി വരും കാലങ്ങളിൽ ലഭിക്കാവുന്ന ഏറ്റവും  നല്ല ജോലി ഒഴിവുകൾ യഥാ സമയം ലഭിക്കുകയും ജോലി തിരയുന്നവർക്കും  ഈ അപ്ലിക്കേഷൻ വളരെ ഉപകാര പ്പെടുകയും ചെയ്യും എന്നതിൽ ഒട്ടും സംശയമില്ല .





ഈ അപ്ലിക്കേഷൻ തികച്ചും സൗജന്യമാണ് സ്മാർട്ഫോൺ ഉപയോഗിക്കുന്ന ആർക്കും ഒരു ജിമെയിൽ അക്കൗണ്ട് മുഖേന  തന്നെ ഇതു ഡൗൺലോഡ് ചെയ്തു കൊണ്ട് ഉപയോഗിക്കാവുന്നതാണ്.ഈ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


ഡൗൺലോഡ് ലിങ്ക് 

0 Comments:

Booking.com
Booking.com