Headlines
Loading...
മോഹൻലാൽ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം ഡിസംബർ 2 ന് റീലീസ്   - Mohanlal Movie Marakkar the lion of arabian sea releasing on December 2nd 2021

മോഹൻലാൽ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം ഡിസംബർ 2 ന് റീലീസ് - Mohanlal Movie Marakkar the lion of arabian sea releasing on December 2nd 2021

 

Marakkar the lion of arabian sea mohanlal

മോഹൻലാൽ പ്രിയദർശൻ കൂട്ടു ക്കെട്ടിന്റെ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം 'മരക്കാർ അറബി കടലിന്റെ സിംഹം 2021 ഡിസംബർ 2 ന് റിലീസ് ചെയ്യുമെന്ന്  ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇന്ത്യൻ ബോളി വുഡ്  തെന്നിന്ത്യൻ സിനിമകളിലെ വൻ താരനിരയാണ് അണി നിരക്കുന്നത്.നൂറു കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം മലയാളത്തിൽ തന്നെ എക്കാലത്തെയും ബിഗ് ബഡ്ജറ്റ് സിനിമ എന്നതിന് ഉപരി ഇന്ത്യയിലെ തന്നെ മികിച്ച കലാ സംവിധായകനായ സാബു സിറിൽ രാമോജി ഫിലിം സിറ്റയിൽ നാലോളം കപ്പലുകളും കൃത്തിമ കടലും നിർമിച്ചു കൊണ്ട് വിസ്മയം സൃഷ്ഠിച്ചിരിക്കുന്നു.

Mohanlal movie marakkar arabikadalinte simham


ഈ വർഷം ഓഗസ്റ്റിൽ  റീലിസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ഈ ചിത്രം കോവിഡ് രണ്ടാം വരവിന്റെ വ്യാപനം മൂലം മാറ്റുകയായിരുന്നു. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിയനയിക്കുന്നത് മോഹൻലാൽ ,സുനിൽ ഷെട്ടി , അർജുൻ ,പ്രഭു, പ്രണവ് മോഹൻലാൽ ,അശോക് സെൽവൻ, സുഹാസിനി ,മഞ്ജു വാരിയർ ,കീർത്തി സുരേഷ്,കല്യാണി പ്രിയദർശൻ, മുകേഷ് ,സിദ്ധിഖ് ,നെടുമുടി വേണു , ഇന്നസെന്റ് , മാമുക്കോയ , ഫാസിൽ ,ബാബുരാജ് ,സുരേഷ് കൃഷ്ണ, രഞ്ജി പണിക്കർ ,ഗണേഷ് കുമാർ എന്നിവരാണ്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നാഷണൽ ഫിലിം അവാർഡ് ജേതാവ് ചെന്നൈ സ്വദേശി തിരു ആണ്. 


ഈ ചിത്രത്തിൽ മൂന്ന് ഗാനങ്ങൾ ആണ് അടങ്ങിയിരിയ്ക്കുന്നത്. ഹരിനാരായണൻ ,ഷാഫി കൊല്ലം ,പ്രിയദർശൻ എന്നിവരുടെ വരികൾക്ക് കെ .എസ് ചിത്ര ,വിനീത് ശ്രീനിവാസൻ ,ശ്വേതാ മോഹൻ ,സിയ ,വിഷ്ണുരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. 


പതിനാറാം നൂറ്റാണ്ടിൽ  പോർച്ചുഗീസുകാരുമായുള്ള സമോറിൻ നാവിക യുദ്ധങ്ങളിൽ പങ്കെടുത്ത നാല് പ്രധാന മരക്കന്മാരുണ്ടായിരുന്നു. വിമത നാവിക മേധാവിയായ മുഹമ്മദ് അലി മറക്കാറിൻറെയും  കുഞാലി  മരക്കാർ  നാലാമന്റെയും ധീരമായ ജീവിത സംഭവങ്ങൾ ആണ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ ചിത്രം തമിഴ് ,തെലിങ്ക് .കന്നഡ ,ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയുന്നു.

ഈ ചിത്രത്തിന്റെ ടീസർ കാണാൻ : Click here

0 Comments:

Booking.com
Booking.com