Headlines
Loading...
മുട്ടയും ബീഫും പെറോട്ടയും കൊണ്ട് ഒരു വെറൈറ്റി ഫുഡ് ഐറ്റം കാണാം - Egg Beef Parotta Variety food at Trivandrum

മുട്ടയും ബീഫും പെറോട്ടയും കൊണ്ട് ഒരു വെറൈറ്റി ഫുഡ് ഐറ്റം കാണാം - Egg Beef Parotta Variety food at Trivandrum

egg beef parotta food at trivandrum

മുട്ടയും ബീഫും പെറോട്ടയും ചേർത്ത്  ഉണ്ടാക്കുന്ന  ഒരു വെറൈറ്റി ഫുഡ് ഐറ്റം കാണാം.തിരുവനതപുരം കേശവദാസപുരം എം ജി കോളജിൽ നിന്നും അര കിലോമീറ്റർ മാറി പരുത്തിപ്പാറ ജംഗ്ഷനിൽ ഉള്ള ഒരു തട്ടു കടയിൽ ആണ് മൊട്ട പൊട്ടി തെറിച്ചതെന്ന  ഈ സ്പെഷ്യൽ ഫുഡ് ഐറ്റം ലഭിക്കുക.ഓംപ്ളേറ്റിനു മുകളിൽ പെറോട്ട വെച്ച് അതിനു മുകളിൽ ബീഫ് പെരട്ടിയത് കൂടി വെച്ച് കൊണ്ട് മടക്കിയെടുക്കുന്നു. ഇതിനെ   ഒരു പ്രത്യേക രുചിയാണ് ഈ മൂന്നു കൂട്ടുകൾ ഒരുമിച്ചു ചേർത്ത് കൊണ്ട് കഴിക്കാൻ.ബീഫിന്റെ മസാലയാണ് ഇതിനെ വേറിട്ട് നിർത്തുന്നത്. ഇതിന്റെ രുചി തേടി നിരവധി പേർ ഇവിടെ എത്താറുണ്ട്. പാർസൽ കൂടാതെ ഇരുന്നു കഴിക്കാനുള്ള സൗകര്യവും ലഭ്യമാണ് ഇവിടെ.




മുട്ട പൊട്ടി തെറിച്ചത് കൂടാതെ ഇവിടെ ചിക്കൻ പക്കോട, ചിക്കൻ പിരട്ട് , ചിക്കൻ റോസ്സ്റ്റ് ,ചിക്കൻ ഫ്രൈ തുടങ്ങിയ ചിക്കൻ വിഭവങ്ങളും ഇവിടെ ലഭിക്കും.  അമ്മയും രണ്ടു മക്കളും കൂടിയാണ് ഈ തട്ടുകട നടത്തുന്നത് ,നിരവധി വർഷത്തെ അവരുടെ ആ കൈപ്പുണ്യവും രുചിക്കൂട്ടും  കഴിക്കുന്ന ഏവർക്കും ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാണ്.


 വീഡിയോ ലിങ്ക് /Video link: Click here


കടപ്പാട് : NIKKIS CAFE Video Creations 







0 Comments:

Booking.com
Booking.com