Headlines
Loading...
'ഭയാനകരവും അത്ഭുതകരവും' ഹെലികോപ്റ്റർ അപകടത്തെപ്പറ്റി ശ്രീ എം എ യൂസഫ് അലി പറയുന്നു - Experience of helicopter accident by Shri.M A yousuf ali

'ഭയാനകരവും അത്ഭുതകരവും' ഹെലികോപ്റ്റർ അപകടത്തെപ്പറ്റി ശ്രീ എം എ യൂസഫ് അലി പറയുന്നു - Experience of helicopter accident by Shri.M A yousuf ali

 

helicopter accident by Shri.M A yousuf ali

ഏപ്രിൽ  പതിനൊന്നാം  തിയതി താനും കുടുംബവും ഒപ്പം സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന  ഹെലികോപ്റ്റർ അപകടത്തെ പറ്റി ശ്രീ എം എ യൂസഫ് അലി പറയുന്നു. ശരിക്കും എങ്ങനെ  സംഭവിച്ചു എന്നു പറഞ്ഞാൽ എല്ലാം പെട്ടെന്ന് ആയിരുന്നു ലാൻഡിങ്ങിനു തൊട്ടു മുമ്പ്  300 അടിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു ഹെലികോപ്റ്റർ, നല്ല ചെളിയും  വെള്ളവും നിറഞ്ഞ ഒരു  ചതുപ്പു നിറഞ്ഞ പ്രദേശം ആയതു കൊണ്ട് മാത്രം താനും ബാക്കിയുള്ളവരും രക്ഷപ്പെട്ട. ദൈവം തന്നെ അവിടെ കൊണ്ട് പോയി ഇറക്കിയത് പോലെയാണ്  തോന്നിയതെന്നും കൂടാതെ തന്നെ സ്നേഹിക്കുന്ന ലോക മെമ്പാടുമുള്ള എല്ലാ മത വിഭാഗത്തിൽ പ്പെട്ടവരുടെ പ്രാർത്ഥനയുടെ ഫലമാണെന്നും പറഞ്ഞു .

helicopter accident by M A yousuf ali

പൈലറ്റ് ന്റെ പക്കൽ നിന്നും യാതൊരു മുന്നറിയിപ്പോ മറ്റോ ലഭിച്ചിരുന്നില്ലെന്നും  അത് കൊണ്ട്  തന്നെ താഴേക്ക് വീണപ്പോൾ പെട്ടെന്ന് എന്താ സംഭവിച്ചേ എന്ന് പോലും  മനസ്സിലായിരുന്നില്ല  .ശരിക്കും പൈലറ്റ് നു പോലും എന്താ സംഭവിച്ചേ എന്ന് പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും സാങ്കേതിക തകരാറുകൾ പെട്ടെന്നു ഉണ്ടാകുന്നതാണെന്നും എല്ലാം  ദൈവവിധി പോലെ സംഭിവാക്കാം എന്നും പറഞ്ഞു .

അപകടം നടന്ന സമയം നല്ല മഴ ആയതുകൊണ്ട് പരിസരത്തൊന്നും അധികം ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും അപകടം കണ്ട അടുത്തുള്ള സ്ഥലവാസിയും അദ്ദേഹത്തിന്റെ പോലീസ് ഉദ്യോഗസ്ഥ ആയ ഭാര്യയും കൂടി എല്ലാവരെയും  ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങാൻ സഹായിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു . പോലീസ് വന്നു എല്ലാവരെയും ആശുപത്രയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം എം ആർ എ സ്കാനിങ്ങ് ചെയ്യുകയും സ്പൈൻ ഇഞ്ചുറി ആണെന്ന് കണ്ടെത്തുകയും ചെയ്തു ,തുടർന്ന് ഡോക്ടർമാർ അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ മരുമകൻ ഡോക്ടർ ഷംസീർ സ്കാനിംഗ് റിപ്പോർട്ട്  ജർമ്മനിയിലെ വിദഗ്ധ ഡോക്ടർ മാർക്ക് അയച്ചു കൊടുത്തു അവരുടെ നിർദ്ദേശ പ്രകാരം കീ ഹോൾ സർജറി ചെയ്താൽ മതിയെന്ന് നിർദ്ദേശിച്ചു .തുടർന്ന് അബുദാബിയിലെ നൂതന സാങ്കേതിക ടെക്നോളജി യുള്ള ഹോസ്പിറ്റലിൽ  സർജറി ചെയ്യാൻ തീരുമാനിക്കുകയും സ്പെഷ്യൽ ഫ്ലൈറ്റിൽ ഇരുപതോളം വരുന്ന ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ അബുദാബി ഹോസ്പിറ്റലിൽ എത്തിക്കുകയും സർജറി ചെയ്യുകയും ചെയ്തു .

അപകടത്തിൽ സഹായിച്ച എല്ലാവരോടും തനിക്കു അതിയായ  നന്ദിയും കടപ്പാടും ഉണ്ടെന്നും കൂടാതെ  ലേക്ഷോർ ഹോസ്പിറ്റൽ ഡോക്ടർ സ്റ്റാഫുകൾക്കും പ്രത്യേക നന്ദിയും പറയുകയുണ്ടായി . 

ഒരു മാസത്തോളം താൻ പൂർണ വിശ്രമത്തിൽ ആയിരുന്നുവെന്നും ബിസിനസ് കാര്യങ്ങളിലൊന്നും  തടസ്സം ഉണ്ടായിട്ടില്ലെന്നും , ആരോഗ്യം വീണ്ടെടുത്ത ഉടൻ തന്റെ ഹെഡ് ഓഫീസിൽ സി ഇ ഒ  ,ഡയറക്ടർ സ് ,തന്റെ സഹോദരൻ അഷ്‌റഫ് അലി അടക്കമുള്ള സീനിയർ സ്റ്റാഫ് കളെ വിളിച്ചു താൻ ആരോഗ്യം വീണ്ടെടുത്തെന്നും പഴയതു പോലെ നടക്കാനും എല്ലാത്തിനും കഴിയുമെന്ന് വിളിച്ചു അറിയിക്കുകയും ചെയ്തിരുന്നു.

ലോക മെമ്പാടും 59,000 സ്റ്റാഫുകൾ ശ്രീ എം എ യൂസഫ് അലിയുടെ കീഴിൽ ജോലി ചെയുന്നു ,ഈ കോവിഡ് കാലത്തും  40 ശതമാനം ബിസിനസ് നഷ്ടം വന്നിട്ടും ആർക്കും ശമ്പളം മുടങ്ങാതെ നൽകുന്നു. കൂടാതെ നിരവധി പേർക്ക് സഹായങ്ങളും അവരുടെ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുന്നു. ഇങ്ങനെയുള്ള ഈ മഹാമനസ്സിന്റെ ഉടമയായ ഇദ്ദേഹത്തിന് കാരുണ്യവാനായ ദൈവം  ആരോഗ്യവും ആയസ്സും നല്കാൻ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം.
 
Blog created by: Rejin  MAX MEDIA

0 Comments:

Booking.com
Booking.com